ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കശാപ്പുകാരനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന് കൂടുതൽ വ്യക്തമാകുന്ന തെളിവുകൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹൈഡ്രജൻ ബോംബ് വരാനിരിക്കുന്നതേയുള്ളൂ എന്ന് വ്യക്തമാക്കുന്ന രാഹുൽ ഗാന്ധി ഇന്ത്യൻ ജനങ്ങൾക്ക് കടുത്ത ഒരു മുന്നറിയിപ്പും നൽകി - ഏത് നിമിഷവും നിങ്ങൾ ഒരു വോട്ടറും പൗരനും അല്ലാതാകാം. പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ച് വോട്ടർമാരെ കൂട്ടിച്ചേർക്കുകയും വൻനിരക്കിൽ വോട്ടർമാരെ പട്ടികയിൽ നിന്ന് വെട്ടിനീക്കുകയും ചെയ്യുന്നതിൻ്റെ തെളിവുകളാണ് പുറത്തുവിട്ടത്.
വോട്ട് വെട്ടാൻ കേന്ദ്രീകൃത സംവിധാനം,വെട്ടൽ സോഫ്റ്റ് വെയർ ഉപയോഗിച്ചും എന്നതാണ് സ്ഥിതി.
കർണാടകയിലെ അലൻഡ് മണ്ഡലത്തിലും മഹാരാഷ്ട്രയിലെ രജൂര മണ്ഡലത്തിലും വോട്ട് ചോരി !
തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ തെളിവുകൾ പുറത്തുവിട്ട് വീണ്ടും രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ജനാധിപത്യത്തെ നശിപ്പിക്കുന്നവരെ സംരക്ഷിക്കുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തുവെന്ന് കർണാടകയിലെ ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവരെ ഒഴിവാക്കി. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെ രാഹുൽ വേദിയിൽ എത്തിച്ചു. ആസൂത്രിത വോട്ട് കൊള്ള നടത്തുന്നത് ആരാണെന്ന് ഗ്യാനേഷ് കുമാറിന് അറിയാമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
കർണാടകയിലെ അലന്ത് മണ്ഡലത്തിൽ 6018 വോട്ടുകൾ ഒഴിവാക്കി. സ്വന്തം അമ്മാവന്റെ വോട്ട് പോലും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നുവെന്ന് ബൂത്ത് ലെവൽ ഓഫീസർമാർ കണ്ടെത്തിയതോടെ യാദൃശ്ചികമായാണ് തട്ടിപ്പ് പുറത്ത് വന്നത്.
പ്രതിപക്ഷ വോട്ടർമാരെയാണ് ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദശലക്ഷക്കണക്കിന് പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് മനഃപൂർവ്വം നീക്കം ചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ദളിതർ, ഗോത്ര വിഭാഗത്തിൽ പെടുന്നവർ, ന്യൂനപക്ഷങ്ങൾ, ഒബിസി തുടങ്ങി പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്ന വലിയൊരു വിഭാഗത്തെ ഒഴിവാക്കി.
താൻ പറഞ്ഞ ഹൈഡ്രജൻ ബോംബ് അല്ല ഇതെന്ന് പറഞ്ഞായിരുന്നു രാഹുലിൻ്റെ വാർത്താ സമ്മേളനം ആരംഭിച്ചത്. വോട്ടർ പട്ടികയിൽ നിന്ന് ചില വിഭാഗങ്ങളുടെ പേര് വെട്ടുന്നതിനായി ദശലക്ഷകണക്കിന് ആളുകളെ വ്യവസ്ഥാപിതമായി ലക്ഷ്യം വെയ്ക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വോട്ട് കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണെന്നും രാഹുൽ പറഞ്ഞു.
ചില വിഭാഗങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ തെളിവുകളുണ്ട്. 101 ശതമാനം ഉറപ്പ് ഉള്ളത് മാത്രമാണ് പറയുന്നത്. കർണാടകയിൽ നിന്നുള്ള കൂടുതൽ തെളിവുകൾ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് എതിരായി താൻ ഒന്നും പറയുന്നില്ലെന്നും തെളിവുകളാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ അലന്ത് നിയമസഭാ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടാൻ നടത്തിയ നീക്കങ്ങളും രാഹുൽ ഗാന്ധി ഇതിന്റെ ഭാഗമായി ചൂണ്ടിക്കാണിച്ചു. അലന്ത്
ആരോ 6018 വോട്ടുകൾ വെട്ടാൻ ശ്രമിച്ചുവെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. അലന്ത് എത്രവോട്ട് വെട്ടിയെന്നതിൽ വ്യക്തതയില്ല. പക്ഷെ 6018 വോട്ടുകൾ വെട്ടിയത് പിടികൂടി. എല്ലാ കുറ്റകൃത്യങ്ങളും കണ്ടെത്തുന്നത് പോലെ യാദൃശ്ചികമായിട്ടായിരുന്നു ഇതും പിടികൂടിയത്. അമ്മാവൻറെ വോട്ട് വെട്ടിയതായി ബുത്ത് ലെവൽ ഓഫീസർ ശ്രദ്ധിച്ചു. ആരാണ് അമ്മാവന്റെ വോട്ട് വെട്ടിയതെന്ന് അവർ പരിശോധിച്ചു. അയൽക്കാരനാണ് വോട്ടർ പട്ടികയിൽ നിന്ന് അമ്മാവൻ്റെ പേര് വെട്ടാൻ അപേക്ഷ നൽകിയതെന്ന് അവർ മനസിലാക്കി. അയൽക്കാരനോട് എന്തിനാണ് അമ്മാവന്റെ പേര് വെട്ടാൻ ശ്രമിച്ചതെന്ന് ചോദിച്ചപ്പോൾ അയാൾക്ക് അതിനെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. പേര് വെട്ടപ്പെട്ട ആളോ പേര് വെട്ടണമെന്ന് അപേക്ഷ നൽകിയ ആളോ അറിയാതെയാണ് പേര് വെട്ടപ്പെട്ടത്. ഈ നിലയിൽ വോട്ടർ പട്ടികയിൽ പേര് വെട്ടുന്ന പ്രക്രിയ മറ്റാരോ ഹൈജാക്ക് ചെയ്'. രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു.
രാഹുൽ ഗാന്ധി
ആരോ കേന്ദ്രീകൃതമായ ഒരു ക്രിമിനൽ ഓപ്പറേഷൻ വോട്ട് കട്ടെടുക്കുന്നതിനായി ഉണ്ടാക്കിയിരുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇത്തരത്തിലുള്ള ഓപ്പറേഷനിലൂടെ അലന്ത് മണ്ഡലത്തിൽ വോട്ടർമാരുടെ പേരിൽ ആൾമാറാട്ടം നടത്തി. 6018 വോട്ടുകൾ വെട്ടുന്നതിനായി അപേക്ഷ നൽകിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. വോട്ട് വെട്ടുന്നതിനായി അപേക്ഷ നൽകിയ ആളുകളാരും ഈ നിലയിൽ ഒരു അപേക്ഷ നൽകിയിരുന്നില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓൺലൈൻ ഫോമുകൾ ഉപയോഗിച്ച് സോഫ്റ്റ്വെയറിന്റെ സഹായത്തോടെ അപേക്ഷകൾ ഓട്ടോമേറ്റഡായി ഫിൽ ചെയ്യുകയായിരുന്നു. ഇതിനായി കർണാടകയ്ക്ക് വെളിയിൽ നിന്ന് വ്യത്യസ്തത സംസ്ഥാനങ്ങളിലെ മൊബൈൽ നമ്പറുകൾ ഉപയോഗിച്ചെന്നും കോൺഗ്രസിന് മേധാവിത്വമുള്ള ബൂത്തുകളിലെ വോട്ടുകളെ ലക്ഷ്യം വെച്ചാണ് ഇത് ചെയ്‌തതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു.
വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും വോട്ട് കൊള്ള നടത്തുന്നവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഎൽഒയുടെ ബന്ധുവിന്റെ വോട്ട് വെട്ടിയെന്നും കോൺഗ്രസ് പാർട്ടി ജയിക്കുന്ന ബൂത്തുകളെ ലക്ഷ്യം വയ്ക്കുന്നുവെന്നും രാഹുൽ പറഞ്ഞു. 'കോൺഗ്രസ് വിജയിക്കാൻ സാധിക്കുന്ന രണ്ഡലത്തിലെ വോട്ട് വെട്ടാൻ ശ്രമിച്ചു. കോൺഗ്രസിന് വോട്ട് ചെയ്യുന്നവരെ ആസൂത്രിതമായി വെട്ടി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതിനായി ഫോൺ നമ്പറുകൾ ഉപയോഗിച്ചു. ആരുടെ നമ്പറുകളാണ് ഇത്?' രാഹുൽ ഗാന്ധി പറഞ്ഞു. നീക്കിയ വോട്ടർമാരെ വാർത്താ സമ്മേളനത്തിലെത്തിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. തൻ്റെ പേരിൽ 12 പേരുടെ വോട്ടുകൾ വെട്ടിയെന്നും തന്റെ നമ്പർ ദുരുപയോഗം ചെയ്‌തു എന്നും വോട്ടർ വെളിപ്പെടുത്തി.
ഗോദാഭായി എന്ന വയോധികയുടെ പേരിൽ ആരോ വ്യാജ ലോഗ് ഇന്നുകൾ തയ്യാറാക്കിയെന്നും 12 വോട്ടുകൾ ഡിലീറ്റ് ചെയ്യുന്നതിനായി അപേക്ഷ നൽകിയെന്നും രാഹുൽ ഗാന്ധി തെളിവുകൾ ചൂണ്ടിക്കാണിച്ച് ആരോപണം ഉന്നയിച്ചു. ആലന്ത് നിയമസഭാ മണ്ഡലത്തിലെ 37-ാം ബൂത്തിലെ വോട്ടറായ ഗോദാഭായിയെ ഉപയോഗിച്ച് അതേ ബൂത്തിലെ 12 പേരുടെ വോട്ടുകൾ വെട്ടാൻ ശ്രമിച്ചതിന്റെ തെളിവുകളാണ് രാഹുൽ ഗാന്ധി പുറത്ത് വിട്ടത്. തനിക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവും ഇല്ലെന്ന് ഗോദാഭായി പ്രതികരിക്കുന്ന വീഡിയോയും വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചു. പേര് വെട്ടുന്നതിനായി അപേക്ഷ നൽകാൻ ഉപയോഗിച്ച മൊബൈൽ ഫോൺ നമ്പറുകളും രാഹുൽ ഗാന്ധി പുറത്ത് വിട്ടു. ഈ മൊബൈൽ നമ്പറുകളെല്ലാം രാജ്യത്തെ വ്യത്യസ് സംസ്ഥാനങ്ങളിൽ നിന്നുള്ളതായിരുന്നുവെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു. ആരുടേതാണ് ഈ മൊബൈൽ നമ്പറുകൾ, എങ്ങനെയാണ് അവർ ഇത് ഓപ്പറേറ്റ് ചെയ്തത്, എവിടെ നിന്നാണ് ഇത് ഓപ്പറേറ്റ് ചെയ്‌തത്, ഈ പ്രക്രിയ തടസ്സപ്പെടുത്തുന്നതിനായി എവിടെ നിന്നാണ് ഇവർക്ക് ഒടിപി ലഭിച്ചത് എന്നും രാഹുൽ ഗാന്ധി ചോദിച്ചു.
Did Gyanesh Kumar quote to kill democracy? Rahul Gandhi with proof